ജനനായകന്‍ റിലീസ് തീരുമാനം ഇനി തെരഞ്ഞെടുപ്പ് കമ്മിഷനെടുക്കും

Thalapathy Vijay's 'Jananayakan' to release in January; New poster

'ജനനായകന്‍' സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി വീണ്ടും വിലയിരുത്തി. ചൊവ്വാഴ്ച മുംബൈയില്‍വെച്ചായിരുന്നു ഇവര്‍ സിനിമ കണ്ടത്.

വിജയ് നായകനായി എത്തുന്ന തമിഴ് ചിത്രം 'ജന നായകന്' പ്രദര്‍ശനാനുമതി ലഭിക്കാത്തില്‍ ഏറെ നിരാശയിലാണ് ആരാധകര്‍. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യന്നത്. ഇപ്പോഴിതാ 'ജനനായകന്‍' സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി വീണ്ടും വിലയിരുത്തി. ചൊവ്വാഴ്ച മുംബൈയില്‍വെച്ചായിരുന്നു ഇവര്‍ സിനിമ കണ്ടത്.

tRootC1469263">

സിനിമയില്‍ രാഷ്ട്രീയപരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പുനഃപരിശോധിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഇതോടെ, 'ജനനായക'ന്റെ റിലീസ് സംബന്ധിച്ച അന്തിമ തീരുമാനം ഇനി തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലാണ്. ഇലക്ഷന് ശേഷം മെയ് മാസത്തില്‍ സിനിമ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം. വിജയ്യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകന്‍, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്.
 

Tags