മുന്നേറ്റം തുടർന്ന് ‘എക്കോ’

eko
eko

താരപ്രഭാവത്തെ മറികടന്ന് മികച്ച ഉള്ളടക്കത്തിലൂടെ പ്രേക്ഷകരെ കീഴടക്കിയ ‘എക്കോ’ (Echo) എന്ന മലയാള ചിത്രം ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം തുടരുന്നു. മലയാള സിനിമാപ്രേമികൾ നിലവിൽ ഉള്ളടക്കത്തിനും അവതരണത്തിനും നൽകുന്ന പ്രാധാന്യം എത്രത്തോളമെന്ന് തെളിയിക്കുന്ന ഏറ്റവും പുതിയ ഉദാഹരണമായി ‘എക്കോ’ മാറുകയാണ്.

tRootC1469263">

വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ഇല്ലാതെയാണ് ചിത്രം റിലീസിനെത്തിയത്. എന്നാൽ, വൻ അഭിപ്രായവും വിജയവും നേടിയ ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു എന്ന ഹൈപ്പ് റിലീസിന് മുൻപേ സിനിമയ്ക്ക് ലഭിച്ചിരുന്നു. പ്രമുഖ ട്രാക്കർമാരായ സാക്‌നിൽകിൻ്റെ (Sacnilk) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ 21-ന് റിലീസ് ചെയ്ത ‘എക്കോ’, ആദ്യ ആറ് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് വൻ തുകയാണ് നേടിയിരിക്കുന്നത്. 16.5 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്.

റിലീസിന് ശേഷമുള്ള ഞായറാഴ്ചയാണ് ചിത്രം ഏറ്റവും വലിയ കളക്ഷൻ നേടിയത്, ആ ദിവസം മാത്രം 3.05 കോടിയാണ് ചിത്രത്തിൻ്റെ വരുമാനം. പ്രവൃത്തി ദിനങ്ങളിലും മികച്ച ഒക്കുപ്പൻസി നിലനിർത്താൻ ‘എക്കോ’ക്ക് സാധിക്കുന്നുണ്ട്. ഈ തരംഗം നിലനിർത്താനായാൽ, രണ്ടാം വാരാന്ത്യത്തിലും ചിത്രം വലിയ ബോക്സ് ഓഫീസ് നേട്ടങ്ങൾ സ്വന്തമാക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.

Tags