റീ റിലീസിന് ഒരുങ്ങി 'ഈഗ'

echa

'വാരണാസി' എന്ന് ചിത്രം പണിപ്പുരയിൽ ഒരുങ്ങുമ്പോൾ തന്നെ മറ്റൊരു രാജമൗലി ചിത്രം റിലീസിനെത്തുകയാണ്. ബാഹുബലിക്ക് മുൻപ് രാജമൗലി സംവിധാനം ചെയ്ത 'ഈഗ' എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഇന്ത്യയിൽ മാത്രമല്ല, മറിച്ച് ആഗോള റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്. ബാഹുബലിക്ക് മുൻപ് രാജമൗലിക്ക് തെലുങ്ക് സംസ്ഥാനങ്ങൾക്ക് പുറത്തും ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു ഈഗ. ഒരു സിനിമയിൽ താരങ്ങളേക്കാൾ പ്രാധാന്യം ഫിലിംമേക്കർക്ക് ആണെന്ന് പ്രേക്ഷകരെ ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തിയ ചിത്രം. 

tRootC1469263">

പേര് പോലെ തന്നെ ഒരു ഈച്ചയെ നായകനായി അവതരിപ്പിച്ച ചിത്രം. അതേസമയം വാരണാസിയിൽ മഹേഷ് ബാബുവിനൊപ്പം പൃഥ്വിരാജും പ്രിയങ്ക ചോപ്രയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുംഭ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മന്ദാകിനി എന്നാണ് പ്രിയങ്കയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രം ഒരു ആഫ്രിക്കൻ ജംഗിൾ അഡ്വഞ്ചർ ആണെന്നാണ് വിവരം.

Tags