'ഈ വലയം' ചിത്രത്തിലെ വീഡിയോ ഗാനം റിലീസ്

eevalayam
eevalayam


രഞ്ജി പണിക്കർ, നന്ദു, മുത്തുമണി, ശാലു റഹിം, ആഷ്‌ലി ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി സുമംഗലി വർമ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഈ വലയം' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസായി.സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് എബി കാൽവിൻ സംഗീതം പകർന്ന് മഞ്ജരി ആലപിച്ച " നീലക്കുയിലെ നീ വേണുവൂതി പാടിയോ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത് ഫിലിം ഫീസ്റ്റ് ക്രിയേഷൻസിന്റെ സഹകരണത്തോടെ ജി.ഡി.എസ്.എൻ (GDSN) എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോയ് വിലങ്ങൻപാറ നിർമ്മിക്കുന്ന " ഈ വലയം "എന്ന ചിത്രത്തിൽസാന്ദ്ര നായർ, അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം,ഗീത മാത്തൻ, സിദ്ര മുബഷീർ, അനീസ് അബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു.

tRootC1469263">

ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന സാമൂഹിക പ്രസക്തമായ ഒരു വിഷയമാണ് ഈ ചിത്രത്തിൽ പ്രതിപാദനം ചെയ്യുന്നത്.വിനോദ സഞ്ചാര ഭൂപടത്തിൽ ഏറെ സ്ഥാനം നേടിയിട്ടുള്ള ദക്ഷിണേന്ത്യയിലെ ഹംപിയുടെ മനോഹാരിത പൂർണ്ണമായും ഒപ്പിയെടുത്തിട്ടുള്ള ഗാന ചിത്രീകരണ രംഗങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
നവാഗതനായ ശ്രീജിത്ത് മോഹൻദാസ് തിരക്കഥ സംഭാഷണം എഴുതുന്നു. ബോളിവുഡിൽ ഏറേ ശ്രദ്ധേനായ അരവിന്ദ് കമലാനന്ദൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീക്ക് അഹമ്മദ്, സന്തോഷ് വർമ്മ എന്നിവർ എഴുതിയ വരികൾക്ക് ജെറി അമൽദേവ്,എബി കാൽവിൻ എന്നിവർ ഈണം പകരുന്നു. 

മധു ബാലകൃഷ്ണൻ, ലതിക,മഞ്ജരി,സംഗീത, ദുർഗ്ഗ വിശ്വനാഥ്, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകർ. എഡിറ്റർ-ശശികുമാർ,പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വാരാപ്പുഴ,പ്രൊജക്ട് ഡിസൈനർ-ഷിഹാബ് അലി,വസ്ത്രാലങ്കാരം- ഷിബു താന്നിക്കാപ്പിള്ളി, ചമയം-ലിബിൻ മോഹനൻ, കലാസംവിധാനം-വിനോദ് ജോർജ്ജ്, പരസ്യകല- അട്രോകാർപെസ്.  ജൂൺ പതിമൂന്നിന് നന്ത്യാട്ട് റിലീസ് "ഈ വലയം" പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.
 

Tags