എക്കോ ഒടിടിയിലും ഹിറ്റ്
ഒടിടി റിലീസിന് വേഷം സിനിമ വീണ്ടും ചര്‍ച്ചയില്‍ ഇടം നേടുകയാണ്.
പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുല്‍ രമേശും സംവിധായകന്‍ ദിന്‍ജിത് അയ്യത്താനും ഒന്നിച്ചൊരുക്കിയ ചിത്രമാണ് എക്കോ. സിനിമ തിയേറ്ററില്‍ വമ്പന്‍ അഭിപ്രായമാണ് സ്വന്തമാക്കിയത്. മികച്ച കളക്ഷനും ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് വേഷം സിനിമ വീണ്ടും ചര്‍ച്ചയില്‍ ഇടം നേടുകയാണ്.
tRootC1469263">മികച്ച വരവേല്‍പ്പാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം ആര്‍ കെ ജയറാം നിര്‍മ്മിക്കുന്ന എക്കോയില്‍ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേന്‍,അശോകന്‍, ബിനു പപ്പു, സഹീര്‍ മുഹമ്മദ്, ബിയാന മോമിന്‍, സീ ഫൈ, രഞ്ജിത് ശങ്കര്‍, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
സന്ദീപ് പ്രദീപിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം നല്‍കുന്ന എക്കോയില്‍ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങള്‍ ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ആലപ്പുഴ ജിംഖാനയായിരുന്നു സന്ദീപിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം. പിന്നാലെ എത്തിയ 'പടക്കള'ത്തിലൂടെ സന്ദീപ് നടനെന്ന നിലയില്‍ തന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തി. 'എക്കോ'യിലൂടെയാണ് സന്ദീപ് തന്റെ കയ്യില്‍ വില്ലന്‍ വേഷവും ഭദ്രമാണെന്ന് തെളിയിച്ചത്. സിനിമയുടെ റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് സന്ദീപിന്റെ പ്രകടനത്തിന് ലഭിച്ചത്. ഇപ്പോള്‍ ഒടിടിയിലും എക്കോ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
.jpg)


