‘ടോക്സിക്’ കേരളാ വിതരണാവകാശം സ്വന്തമാക്കി ഇ ഫോർ എന്റർടൈൻമെൻറ്
‘ടോക്സിക്’ കേരളാ വിതരണാവകാശം സ്വന്തമാക്കി മുകേഷ് മെഹ്തയുടെയും സി.വി. സാരഥിയുടെയും നേതൃത്വത്തിലുള്ള E4 എന്റർടൈൻമെന്റ്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്ലോബൽ പ്രോജക്ടായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്'ൻറെ കേരളത്തിലെ വിതരണാവകാശം ഔദ്യോഗികമായി സ്വന്തമാക്കി. പുഷ്പ 2, അനിമൽ, ലിയോ, അവതാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ കേരളത്തിൽ എത്തിച്ച E4 എന്റർടൈൻമെന്റിന്റെ പങ്കാളിത്തം ചിത്രത്തിന് റെക്കോർഡ് ബ്രേക്കിങ് റിലീസ് ഉറപ്പാക്കുന്നു.
tRootC1469263">കെ.വി.എൻ പ്രൊഡക്ഷൻസുമായും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസുമായും ചേർന്നുള്ള E4 എന്റർടൈൻമെന്റിൻറെ ഈ കൂട്ടുകെട്ട് സിനിമ മേഖലയിലെ സുപ്രധാന നാഴികക്കല്ലുകളിൽ ഒന്നാണ്. കേരളത്തിൽ റോക്കിങ് സ്റ്റാർ യഷിന്റെ ബ്രാൻഡ് വാല്യു സമാനതകളില്ലാത്തതാണ്. നിലവിൽ കേരളത്തിൽ ഒരു ഇതരഭാഷാ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന വിഹിതം കെ.ജി.എഫ് 2-ന്റെ പേരിലാണ്. യുവാക്കളുടെയും മാസ്സ് പ്രേക്ഷകരുടെയും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായി ടോക്സിക് മാറിക്കഴിഞ്ഞ സാഹചര്യത്തിൽ, കേരളത്തിലെ 350-ലധികം സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇ ഫോർ എന്റർടൈൻമെന്റിന് പുറമെ, വമ്പൻ വിതരണക്കാരാണ് ടോക്സിക്കുമായി സഹകരിക്കുന്നത്. ഉത്തരേന്ത്യയിൽ അനിൽ തഡാനിയുടെ എ.എ. ഫിലിംസ് യാഷിനൊപ്പം വീണ്ടും ഒന്നിക്കുമ്പോൾ, തെലുങ്ക് സംസ്ഥാനങ്ങളിൽ ദിൽ രാജുവിന്റെ നേതൃത്വത്തിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് (SVC) ചിത്രം വിതരണം ചെയ്യും. പ്രശസ്ത സംവിധായിക ഗീതു മോഹൻദാസിന്റെ തിരിച്ചുവരവ് ഈ വിതരണ ശൃംഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്നു.
യഷും ഗീതു മോഹൻദാസും ചേർന്ന് രചിച്ച് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴിമാറ്റി എത്തും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട തന്റെ ഫിലിം മേക്കിങ് ശൈലിയുമായി ഗീതു മോഹൻദാസ് കേരളത്തിലെ വേരുകളിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വെങ്കട്ട് കെ. നാരായണയും യാഷും ചേർന്ന് കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന റോക്കിങ് സ്റ്റാറിന്റെ ഈ വരവ് ഒരു ബോക്സ് ഓഫിസ് സ്ഫോടനമാകുമെന്ന് ഉറപ്പാണ്. 2026 മാർച്ച് 19ന് ടോക്സിക് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.
.jpg)


