മികച്ച വില്ലനായി ദുൽഖർ സൽമാൻ

dulquer
ചിത്രത്തിലെ ഡാനി എന്ന കഥാപാത്രത്തിന് പ്രേക്ഷക നിരൂപക പ്രശംസകൾ ലഭിച്ചിരുന്നു. ഒരു സൈക്കോ കില്ലറായിരുന്നു ഈ കഥാപാത്രം. ചിത്രത്തിന്‍റെ സംവിധായകന്‍ ആർ ബൽക്കിക്ക് തന്നെയാണ് മികച്ചസംവിധായകനുള്ള പുരസ്കാരവും ലഭിച്ചിരിക്കുന്നത്. 

നടൻ ദുൽഖർ സൽമാൻ മികച്ച വില്ലനുള്ള ദാദാ സാഹേബ് ഫാല്‍ക്കെ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം സ്വന്തമാക്കി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ചുപ്പ്' എന്ന സിനിമയിലെ അഭിനയത്തിനാണ് ദുൽഖറിന് പുരസ്‌കാരം. 

 ചിത്രത്തിലെ ഡാനി എന്ന കഥാപാത്രത്തിന് പ്രേക്ഷക നിരൂപക പ്രശംസകൾ ലഭിച്ചിരുന്നു. ഒരു സൈക്കോ കില്ലറായിരുന്നു ഈ കഥാപാത്രം. ചിത്രത്തിന്‍റെ സംവിധായകന്‍ ആർ ബൽക്കിക്ക് തന്നെയാണ് മികച്ചസംവിധായകനുള്ള പുരസ്കാരവും ലഭിച്ചിരിക്കുന്നത്. 

മലയാളത്തിൽ നിന്ന് ആദ്യമായി ദാദസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കുന്ന നടനാണ് ദുൽഖർ. ഗംഗുഭായ് കത്യാവാടി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ട് മികച്ച നടിയായി. 

ബേഡിയ എന്ന ചിത്രത്തിലൂടെ വരുണ്‍ ധവാന്‍ മികച്ച നടനായി. വളർന്നുവരുന്ന ജനപ്രിയ നടനായി ഋഷബ് ഷെട്ടിയെ തിരഞ്ഞെടുത്തു.

Share this story