ദുല്‍ഖര്‍ ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്
ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം 34 കോടി രൂപയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരിക്കുകയാണ്
ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന തെലുങ്ക് സിനിമയാണ് 'ആകാശംലോ ഒക താര'. ഒരു ഡ്രാമ ഴോണറില്‍ ഒരുങ്ങുന്ന സിനിമയുടെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു സാധാരണക്കാരനായിട്ടാണ് ദുല്‍ഖര്‍ സിനിമയില്‍ എത്തുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഇപ്പോഴിതാ റെക്കോര്‍ഡ് തുകയ്ക്ക് സിനിമയുടെ ഒടിടി അവകാശം വിറ്റുപോയി എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
tRootC1469263">ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം 34 കോടി രൂപയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. ദുല്‍ഖറിന്റെ അന്യഭാഷാ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഇതോടെ ലക്കി ഭാസ്‌കറിനെ സ്ട്രീമിങ് തുകയെ ആകാശംലോ ഒക താര മറികടന്നു. ഒപ്പം സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് 7 കോടി രൂപയ്ക്ക് വിറ്റുപോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജി വി പ്രകാശ് കുമാറാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. പവന്‍ സദിനേനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ എന്നീ ബാനറുകളാണ് ചിത്രം നിര്‍മിക്കുന്നത്. 'ടാക്‌സിവാല', 'ഡിയര്‍ കോംമ്രേഡ്' എന്നീ സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച സുജിത് സാരംഗ് ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുക. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമ പുറത്തിറങ്ങും. ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് ഇന്‍ഡസ്ട്രിയില്‍ സംസാരം.
.jpg)


