‘മിണ്ടാതെ മിണ്ടാതെ നീ ഇന്നെൻറെ ’; ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിലെ ഗാനം പുറത്ത്

lukey bhaskkar

ദുൽഖർ സൽമാൻ നായകനായെത്തുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലെ പുതിയ ഗാനം പുറത്തിറങ്ങി. പാട്ട് ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. വൈശാഖ് സുഗുണനാണ് ‘മിണ്ടാതെ’ എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. ജി.വി.പ്രകാശ്കുമാർ ഈണമൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് യാസിൻ നിസാറും ശ്വേത മോഹനും ആണ്.

ലക്കിഭാസ്‍കർ വെങ്കി അട്‌ലുരി ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. മീനാക്ഷി ചൗധരി ആണ് നായിക.സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണു ചിത്രത്തിന്റെ നിർമാണം. 

Tags