ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’ ഒടിടിയിലേക്ക്

'I Am Game' to hit theatres on August 20.

 ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം പ്രദർശനത്തിനെത്തി രണ്ടു മാസങ്ങൾക്ക് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുന്നത്. നവംബർ 6 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.

ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത്തെ ചിത്രവും ഏറ്റവും ഉയർന്ന ബജറ്റിലൊരുങ്ങിയ പ്രോജക്റ്റുമാണിത്. ‘ആർ.ഡി.എക്സ്’ എന്ന സൂപ്പർ ഹിറ്റിനു ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്ത ഈ ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ സംഭാഷണവും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിച്ചു.

തെന്നിന്ത്യയിലുടനീളമുള്ള നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച ഈ ചിത്രത്തിൽ ആന്റണി വർഗീസ്, തമിഴ് സംവിധായകനും നടനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ജിംഷി ഖാലിദും എഡിറ്റിംഗ് ചമൻ ചാക്കോയും നിർവ്വഹിച്ച ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റർമാരായ അൻപറിവാണ്.

Tags