47 കോടി പിന്നിട്ട് ദുൽഖറിന്റെ ‘ഐ ആം ഗെയിം’

'I Am Game' to hit theatres on August 20.

 ദുൽഖർ സൽമാൻ നായകനായ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ ആഗോള ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു. നിലവിൽ 47 കോടി കളക്ഷൻ നേടിയ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ കേരളത്തിലും പുറത്തും നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. വിദേശത്തുനിന്ന് മാത്രം 18 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖറും ജോം വർഗീസും ചേർന്നാണ് നിർമ്മിച്ചത്.

കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നുമൊരുക്കിയ ദുൽഖറിനൊപ്പം ആന്റണി വർഗീസ്, കായദു ലോഹർ, സംയുക്ത വിശ്വനാഥൻ, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, വിനയ് ഫോർട്ട് തുടങ്ങിയവർ ചിത്രത്തിൽ നിർണായക വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണം.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് 40-ാമത്തെ ദുൽഖർ ചിത്രം എത്തിയത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിങ്ങും അൻപറിവ് ആക്ഷനും നിർവഹിച്ചിരിക്കുന്നു. അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈൻ, കോസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ.

Tags