“ആകാശംലോ ഒക താര”യിലെ ദുൽഖറിന്റെ കാരക്ടർ പോസ്റ്റർ പുറത്ത്

Dulquer's character poster from 'Aakasamlo Oka Tara' has been released.

 ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം “ആകാശംലോ ഒക താര”യിലെ ദുൽഖറിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ‘കൃഷ്ണ’ എന്ന സാധാരണക്കാരനായ കഥാപാത്രമായാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്. കൂടാതെ ചിത്രത്തിലെ ആദ്യ ഗാനമായ “ചിട്ടി ചിട്ടി ചീമ”യും ഇന്ന് റിലീസ് ചെയ്യും.

ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് നിർമ്മിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് നായികയായി എത്തുനത്. പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന ഒരു ഫീൽ ഗുഡ് ഡ്രാമയായിരിക്കും ചിത്രമെന്നാണ് പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും നൽകുന്ന സൂചന.

മഹാനടി, സീതാ രാമം, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. ദേശീയ അവാർഡ് ജേതാവ് ജി.വി. പ്രകാശ് കുമാർ സംഗീതം പകരുന്ന ഈ ചിത്രം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി തീയേറ്ററുകളിലെത്തും. റിലീസ് തീയതി അടക്കമുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും.

Tags