ദുല്‍ഖര്‍ വോട്ട് ചെയ്യാറില്ലേ, ചോദ്യത്തിന് ഉത്തരവുമായി താരം

dq

വോട്ട് ചെയ്ത് മഷി പുരട്ടിയ വിരലിന്റെ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ വോട്ട് ചെയ്തില്ലേ എന്നു സോഷ്യല്‍മീഡിയകളില്‍ ചോദ്യം ഉയരാറുണ്ട്. ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്കുള്ള മറുപടി തമിഴ്നാട്ടിലെ വോട്ടിംഗ് ദിനത്തില്‍ ലഭിച്ചിരിക്കുകയാണ്. 

വോട്ട് ചെയ്ത് മഷി പുരട്ടിയ വിരലിന്റെ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടിട്ടുണ്ട്. എ ആര്‍ റഹ്‌മാന്റെ 'യെ ജോ ദേശ് ഹേ മേരാ' എന്ന ഗാനത്തിനൊപ്പമാണ അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി സിനിമാതാരങ്ങളുടെ മക്കളെ പോലെ ചെന്നൈയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ പഠിച്ചതും വളര്‍ന്നതും . അദ്ദേഹത്തിന്റെ വോട്ടും തമിഴ്നാട്ടിലാണ് .
 

Tags