ദുൽഖറിന്റെ ‘ആകാശം ലോ ഒക താര’ അപ്‌ഡേറ്റ് എത്തി

dq

 ‘ലക്കി ഭാസ്കർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശം ലോ ഒക താര’യുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നു. പവൻ സദിനേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകുന്ന ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, ‘കിംഗ് ഓഫ് കൊത്ത’യ്ക്ക് ശേഷം ദുൽഖർ നായകനാകുന്ന ഏറ്റവും പുതിയ മലയാള ചിത്രം ‘ഐ ആം ഗെയിം’ ഈ വർഷത്തെ ഓണം റിലീസായി തിയേറ്ററുകളിലെത്തും. ‘ആർ.ഡി.എക്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്.

Tags