‘ദൃശ്യം ദ കൺക്ലൂഷൻ’ നേടിയത് 520 കോടി
മോഹൻലാൽ നായകനായ മലയാളം ‘ദൃശ്യം 3’ റിലീസ് ചെയ്ത് നാല് മാസത്തിന് ശേഷം തിയറ്ററുകളിലെത്തിയ ഹിന്ദി പതിപ്പ് ‘ദൃശ്യം ദ കൺക്ലൂഷൻ’ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ വിസ്മയിപ്പിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. അഭിനയത്തിലും മേക്കിങ്ങിലും തികഞ്ഞ പുതുമ പുലർത്തിയ ചിത്രം ആഗോളതലത്തിൽ 520 കോടി രൂപ വാരിക്കൂട്ടി ഇതിനോടകം ബോക്സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.
പ്രമുഖ ചലച്ചിത്ര നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 4.5/5 റേറ്റിംഗ് നൽകി ചിത്രത്തെ ഒരു “ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ” എന്നാണ് വിശേഷിപ്പിച്ചത്. മലയാളം പതിപ്പിനേക്കാൾ ഗംഭീരമായാണ് ഹിന്ദിയിൽ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും, ഇതിലെ അവിശ്വസനീയമായ ട്വിസ്റ്റുകൾ ഒട്ടും പ്രവചിക്കാൻ കഴിയാത്തവയാണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. അജയ് ദേവ്ഗണിന്റെയും ജയ്ദീപ് അഹ്ലാവത്തിന്റെയും തബുവിന്റെയും പ്രകടനവും ചിത്രത്തിന് വലിയ കരുത്തായിട്ടുണ്ട്.
മലയാളം ഒറിജിനലിൽ നിന്ന് വ്യത്യസ്തമായി ഹിന്ദി പ്രേക്ഷകരുടെ അഭിരുചി അനുസരിച്ച് കഥയിൽ ചില മാറ്റങ്ങൾ വരുത്തുമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിഷേക് പഥക് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ക്ലൈമാക്സോടുകൂടി എത്തിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.
.jpg)


