ദൃശ്യത്തിന് ഹോളിവുഡ് റീമേക്ക് വരുന്നു
Fri, 10 Feb 2023

ഇംഗ്ലീഷ് റീമേക്ക് അവകാശവും, ഫിലിപ്പെന്‍ ഭാഷ അവകാശവും ഉണ്ട്
മുംബൈ: മലയാളത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ഹിറ്റ് ചിത്രങ്ങളാണ് ദൃശ്യം, ദൃശ്യം 2. ഈ ചിത്രങ്ങള്‍ പിന്നീട് ബോളിവുഡില്‍ അടക്കം റീമേക്ക് ചെയ്തു. എന്നാല്‍ ദൃശ്യത്തിന് ഹോളിവുഡ് റീമേക്ക് വരുന്നു എന്നതാണ് പുതിയ വാര്‍ത്ത.
ദൃശ്യത്തിന്‍റെ രണ്ട് ഭാഗത്തിന്‍റെയും ഇന്ത്യന്‍ ഇതര ഭാഷകളിലെ റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസ് വാങ്ങിയെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തത്.
ഇതില്‍ ഇംഗ്ലീഷ് റീമേക്ക് അവകാശവും, ഫിലിപ്പെന്‍ ഭാഷ അവകാശവും ഉണ്ട്. ഒപ്പം ദൃശ്യം 2 ചൈനീസ് ഭാഷയില്‍ നിര്‍മ്മിക്കാനുള്ള അവകാശവും പനോരമ സ്റ്റുഡിയോസ് വാങ്ങിയിട്ടുണ്ട്.