ദൃശ്യം 3 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാളികളുടെ സ്വീകരണമുറിയെ ത്രസിപ്പിച്ച, പിടിച്ചിരുത്തി സിനിമയാണ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. സിനിമയുടെ രണ്ടു ഭാഗങ്ങൾ പുറത്തിറങ്ങിയപ്പോൾ തന്നെ ആളുകൾ ആവേശത്തിലാണ്. ഒന്നാം ഭാഗം തീയറ്ററുകളെ ഹരം കൊള്ളിച്ചപ്പോൾ കോവിഡ് കാലത്ത് ഒടിടി റിലീസായി എത്തിയ ദൃശ്യം 2 ഉം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ദൃശ്യം മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. ഏപ്രിൽ 2 ന് ദൃശ്യം 3 ലോകമെമ്പാടും പുറത്തിറങ്ങും. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു മോഷൻ പോസ്റ്റർ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്.
tRootC1469263">‘വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റെയും വരവിനായി പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന, മോഹൻലാൽ നായകനായെത്തുന്ന ‘ദൃശ്യം 3’ ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.
രണ്ടു ഭാഗങ്ങൾ മലയാളികൾ ഏറ്റെടുത്തത് പോലെ തന്നെ മൂന്നാം ഭാഗവും നമ്മളെ ഞെട്ടിക്കും എന്നാണ് പ്രതീക്ഷ. ഇനി ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാകും സിനിമാപ്രേമികൾ.
.jpg)


