ദൃശ്യം 3 ആദ്യം വരിക മലയാളത്തില്‍ തന്നെ, ആശങ്ക വേണ്ട; ജീത്തു ജോസഫ്

jeethu
jeethu

ചിത്രത്തിന്റെ റൈറ്റ്സുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മലയാളികള്‍ ചെറിയ ആശങ്കയില്‍ ആയിരുന്നു.

മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ റൈറ്റ്സുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മലയാളികള്‍ ചെറിയ ആശങ്കയില്‍ ആയിരുന്നു.

tRootC1469263">

ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയതായിരുന്നു വാര്‍ത്ത. സോഷ്യല്‍ മീഡിയയിലൂടെയാണ് പനോരമ സ്റ്റുഡിയോസ് ഇക്കാര്യം പങ്കുവെച്ചത്. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.
ഇതിന് പിന്നാലെ ദൃശ്യം 3 ആദ്യം ഹിന്ദിയിലായിരിക്കുമോ റിലീസ് ചെയ്യുക എന്ന ചോദ്യവുമായി നിരവധി പേരെത്തി. ഒറിജിനല്‍ പതിപ്പിന് മുന്‍പേ റീമേക്ക് വരുന്നത് എങ്ങനെ ശരിയാകുമെന്നും പലരും ചോദിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ ജീത്തു ജോസഫ്.


ദൃശ്യം 3 ആദ്യം മലയാളത്തില്‍ തന്നെയാണ് വരികയെന്നും അതു കഴിഞ്ഞ് മൂന്നോ നാലോ മാസത്തിന് ശേഷമേ ഹിന്ദിയില്‍ എത്തുകയുള്ളു ജീത്തു ജോസഫ് പറഞ്ഞു.പനോരമ സ്റ്റുഡിയോസിന് റീമേക്ക് റൈറ്റ്സ് നല്‍കിയിട്ടില്ലെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

Tags