ദൃശ്യം 3യും, വാഴ II ഉം നേർക്കുനേർ; റിലീസ് തിയതി പ്രഖ്യാപിച്ചു; രണ്ട് ചിത്രങ്ങളും തിയേറ്ററുകളിൽ എത്തുക ഏപ്രിൽ രണ്ടിന്
ഏപ്രിൽ 2നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്
'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രിൽ 2നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ സൂപ്പർ ഹിറ്റ് “വാഴ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാന് വാഴ II. സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമായതിനാൽ തന്നെ ചിത്രം സൂപ്പർ ഹിറ്റ് ആകുമെന്നാണ് കരുതുന്നത്.
tRootC1469263">അതേസമയം ജീത്തു ജോസഫ്- മോഹൻലാൽ ടീമിന്റെ ദൃശ്യം 3യും ഏപ്രിൽ രണ്ടിനാണ് പുറത്തിറങ്ങുന്നത്. ദൃശ്യം ആദ്യ ഭാഗവും, രണ്ടാം ഭാഗവും എല്ലാം തന്നെ വൻ വിജയത്തിലേക്കെത്തിയിരുന്നു. കുടുംബ ചിത്രമായ ദൃശ്യത്തിനാണോ യൂത്തന്മാർ നിറഞ്ഞാടിയ വാഴയ്ക്കണോ പ്രചാരമേകുന്നതെന്ന് കണ്ടറിയേണ്ടതുണ്ട്. ജോർജുകുട്ടിയോട് ചെക്ക് വയ്ക്കാൻ വാഴ പിള്ളേർ എത്തിയോ..?, വാഴ രണ്ടും ദൃശ്യം മൂന്നും ഏറ്റു മുട്ടുന്നു.. തുടങ്ങിയ ട്രോളുകളും ചർച്ചകളും റിലീസ് തിയതി പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
'വാഴ 2' ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയത് സംവിധായകൻ വിപിന്‍ ദാസാണ്. 'വാഴ'യുടെ ആദ്യഭാഗ ചിത്രത്തിലെ യുവ താരങ്ങൾക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹാഷിർ, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളോടൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു.
.jpg)


