ആഗോള ബോക്‌സ് ഓഫീസ് തൂക്കി ‘ദൃശ്യം 3’
റിലീസ് ചെയ്ത് കേവലം ഏഴ് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ആഗോള ബോക്‌സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ‘ദൃശ്യം 3’ രണ്ടാം വാരത്തിലും ജൈത്രയാത്ര തുടരുകയാണ്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനകം ആകെ 225 കോടി രൂപ ആഗോളതലത്തിൽ നേടിക്കഴിഞ്ഞു. മോഹൻലാൽ ചിത്രങ്ങളായ ‘എമ്പുരാൻ’, ‘തുടരും’ എന്നിവയ്ക്ക് ശേഷം 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന മറ്റൊരു മെഗാ ഹിറ്റായി ദൃശ്യം 3 മാറിക്കഴിഞ്ഞു. രണ്ടാം വാരത്തിലും കേരളത്തിൽ മാത്രം 500-ലധികം തിയേറ്ററുകളിലാണ് ചിത്രം വിജയകരമായി പ്രദർശനം തുടരുന്നത്.
പ്രമുഖ ട്രാക്കർമാരായ സാക്‌നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം വിദേശ വിപണിയിൽ നിന്ന് മാത്രം ചിത്രം 103 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. കന്നഡ പതിപ്പിൽ മാത്രം 14.11 കോടിയും തെലുങ്കിൽ നിന്നും നേരആഗോള ബോക്‌സ് ഓഫീസ് തൂക്കി ‘ദൃശ്യം 3’ത്തെ തന്നെ 10 കോടിയിലധികം കളക്ഷൻ ദൃശ്യം 3 നേടിയിരുന്നു. തന്റെ കുടുംബത്തെ സംരക്ഷിക്കാൻ നാലാം ക്ലാസുകാരന്റെ കൂർമ്മബുദ്ധിയോടെ നിയമത്തോട് പോരാടുന്ന ജോർജുകുട്ടിയും കുടുംബവും ഇത്തവണ പോലീസ് പിടിയിലാകുമോ എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയാണ് ഈ വൻ വിജയത്തിന് പിന്നിൽ. ഇമോഷണൽ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ മൂന്നാം ഭാഗം പ്രേക്ഷക ഹൃദയങ്ങളെ പൂർണ്ണമായും കീഴടക്കി. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഏപ്രിൽ രണ്ടിൽ നിന്നും മെയ് 21-ലേക്ക് റിലീസ് മാറ്റിവെച്ച ചിത്രത്തിന് യു/എ 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്.
.jpg)

