ദൃശ്യം 2 എത്തുന്നു, ബിഗ് സ്ക്രീനിലേക്ക്
ആകാംഷയുടെ മൂൾമുനയിൽ നിർത്തിയ സിനിമയാണ് ജീത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗം റിലീസിനായി കാത്തിരുന്നവരുടെ മുന്നിലേക്ക് ഒരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് ടീം.
ട്വിസ്റ്റുകൾ നിറഞ്ഞ ദൃശ്യത്തിൻ്റെ ഒന്നാം ഭാഗം റിലീസ് ചെയ്തത് 2013ലാണ് അന്ന് തീയേറ്ററുകളിൽ ഓളം സൃഷ്ടിച്ചാണ് ജോർജ് കുട്ടിയും കുടുംബവും മടങ്ങിയത്. പിന്നീട് 2021ലാണ് സിനിമയുടെ രണ്ടാം ഭാഗം എത്തിയത്. കോവിഡ് കാലമായതിനാൽ സിനിമ ഒടിടി റിലീസ് ആയിരുന്നു. ഇപ്പോൾ മൂന്നാം ഭാഗം മെയ് 21 ന് റിലീസ് ചെയ്യാനിരിക്കെയാണ് ആരാധകർക്ക് ഒരു സമ്മാനം നൽകാൻ ജീത്തുജോസഫും ടീമും തീരുമാനിച്ചത്.
ഒടിടി റിലീസായ രണ്ടാം ഭാഗം തീയേറ്ററിൽ റിലീസ് ചെയ്യുന്നു. ഏപ്രിൽ 10 ന് തീയേറ്ററിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തീയേറ്റർ റിലീസായാണ് ഇറങ്ങിയിരുന്നതെങ്കിൽ നൂറ് കോടി ക്ലബിൽ എത്തേണ്ട സിനിമയായിരുന്നെന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും വിഷുക്കൈനീട്ടമായി തിയേറ്ററിൽ എത്തുന്ന സിനിമയ്ക്കായി കേരളക്കര കാത്തിരിക്കുകയാണ്.
.jpg)


