‘ദൃശ്യം 3’ യുടെ റിലീസ് തീയതി പുറത്ത്
മലയാളി സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിക്കൊണ്ട് ‘ദൃശ്യം 3’ ഹിന്ദി പതിപ്പിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ജോർജുകുട്ടിയായി അജയ് ദേവ്ഗൺ വീണ്ടും വേഷമിടുന്ന ചിത്രം അടുത്ത വർഷം ഒക്ടോബർ രണ്ടിന് തീയറ്ററുകളിൽ എത്തും. എന്നാൽ, മലയാളത്തിന് മുൻപേ ഹിന്ദി പതിപ്പിന്റെ തീയതി പുറത്തുവന്നത് ആരാധകരെ ഒരേസമയം അത്ഭുതപ്പെടുത്തുകയും ആശങ്കയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ജോർജുകുട്ടിയുടെ ആരാധകർക്കായി പുതിയ ട്വിസ്റ്റുകളും സസ്പെൻസുകളും എന്തൊക്കെയാവും മൂന്നാം ഭാഗത്തിൽ ഒരുക്കിയിരിക്കുക എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം.
tRootC1469263">ചിത്രം ആദ്യം മലയാളത്തിലായിരിക്കും പുറത്തിറങ്ങുകയെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, കേരളത്തിലെ റിലീസ് തീയതിയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും കേരളത്തിലെ റിലീസ് തീയതി തീരുമാനിക്കേണ്ടതുണ്ട്. ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും ഹിന്ദിയിൽ വൻ വിജയമായിരുന്നതിനാൽ വലിയ പ്രതീക്ഷയോടെയാണ് ഉത്തരേന്ത്യൻ പ്രേക്ഷകരും കാത്തിരിക്കുന്നത്. മലയാളം റിലീസ് വൈകാതെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ആസ്വാദകർ.
.jpg)


