അച്ഛന്റെ സ്വപ്നം യാഥാർത്ഥ്യം: കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മി ഡോക്ടർ ആയി

Father's dream comes true: Kalabhavan Mani's daughter Sreelakshmi becomes a doctor

മലയാളികളുടെ മനസിൽ ഇന്നും ജീവിക്കുന്ന കലാകാരനാണ് കലാഭവൻ മണി. കലാഭവൻ മണിയു‌ടെ കുടുംബത്തിൽ നിന്നൊരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്.‘അച്ഛന്റെ ആഗ്രഹപ്രകാരം മകൾ ശ്രീലക്ഷ്മി എന്ന പാപ്പ ഡോക്ടർ ആയിരിക്കുന്നു’, മണിയുടെ സഹോദരനായ ഡോ. ആർഎൽവി രാമകൃഷ്ണനാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. മണി ഓർമയായി പത്ത് വർഷം പിന്നിടുന്ന വേളയിലാണ് ഈ സന്തോഷ വാർത്ത എത്തുന്നത്.

tRootC1469263">


‘ചേട്ടന്റെ ആഗ്രഹം പോലെ തന്നെ ശ്രീലക്ഷ്മി ഡോക്ടർ ആയി. ചേട്ടന്റെ ആഗ്രഹം പാവപ്പെട്ടവരുടെ ഡോക്ടർ ആകണമെന്നായിരുന്നു. മകളിപ്പോൾ എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുകയാണ്, രാമകൃഷ്ണൻ അറിയിച്ചു.

മണിയുടെ ഏക മകളാണ് ശ്രീലക്ഷ്മി. എറണാകുളത്തെ ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്നു ശ്രീലക്ഷ്മി. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ സഹായം നല്‍കുന്ന ഒരു ആശുപത്രിയും മകളെ ‍ഡോക്ടറാക്കുക എന്നതും കലാഭവന്‍ മണിയുടെ ആഗ്രഹമായിരുന്നു. അദ്ദേഹം അത് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്.

അച്ഛന്റെ മരണം നല്‍കിയ വേദനയിലാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ എഴുതി മികച്ച മാർക്ക് നേടിയത്. തുടര്‍ന്ന് പ്ലസ് ടുവും മികച്ച നിലയിൽ പാസായി. അച്ഛന്റെ ആ​ഗ്രഹം ലക്ഷ്യമാക്കി,‌ രണ്ടു വര്‍ഷത്തോളം കാത്തിരുന്ന് എന്‍ട്രന്‍സ് പരിശീലനം നടത്തി ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടി. മകള്‍ക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് കോളജിന് തൊട്ടടുത്ത് ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അമ്മ നിമ്മിയും അവിടേക്ക് താമസം മാറ്റി. അച്ഛന്റെ ആ​ഗ്രഹം പൂർത്തിയാക്കിയ ശ്രീലക്ഷ്മിയെ തേടി സമൂഹ മാധ്യമങ്ങളിലടക്കം അഭിനന്ദനപ്രവാഹമാണ്

Tags