‘ഡ്രാഗണ്‍’ ഒടിടിയിലേക്ക്


പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമായ ‘ഡ്രാഗണ്‍’ സൂപ്പർ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 28നായിരിക്കും ഡ്രാഗണ്‍ സിനിമയുടെ ഒടിടി സ്‍ട്രീമിംഗ് തുടങ്ങുകയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് ഡ്രാഗണ്‍ എത്തുക. ചിത്രം ആഗോളതലത്തില്‍ ഇതിനകം 127 കോടി നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഡ്രാഗണ്‍ ബ്ലോക്ബസ്റ്ററായിരിക്കുമെന്ന് തമിഴ് താരം ചിമ്പു അഭിപ്രായപ്പെട്ടിരുന്നു. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്‍ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിർമ്മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്.