തന്നെ ഏറെ സ്വാധീനിച്ച സിനിമയാണ് ‘ഡൊറോത്തി’ ; നടൻ വിശാഖ് നായർ

‘Dorothy’ is a film that greatly influenced me; actor Visakh Nair.

 കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായ ‘ഡൊറോത്തി’ തന്നെ ഏറെ സ്വാധീനിച്ച സിനിമയാണെന്ന് നടൻ വിശാഖ് നായർ. ചിത്രത്തിലെ രണ്ട് പ്രധാന പുരുഷ കഥാപാത്രങ്ങളിൽ ഏതെങ്കിലും ഒന്ന് തനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതായും താരം വെളിപ്പെടുത്തി. 

ചിത്രത്തിൽ കീർത്തി സുരേഷ് അതിമനോഹരമായാണ് അഭിനയിച്ചിരിക്കുന്നതെന്നും, സിനിമയിൽ അവരെ കാണാൻ ഒരു മാലാഖയെപ്പോലെയും ബൊമ്മക്കുട്ടിയെപ്പോലെയും ഉണ്ടായിരുന്നുവെന്നും വിശാഖ് പറഞ്ഞു. കീർത്തിക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കുകയും ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമാകുകയും ചെയ്ത കീർത്തി സുരേഷ്, ‘ഡൊറോത്തി’ പോലൊരു വ്യത്യസ്ത സിനിമ തിരഞ്ഞെടുക്കാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കണമെന്ന് വിശാഖ് പറഞ്ഞു. സാധാരണ കൊമേഴ്‌സ്യൽ സിനിമകളുടെ രീതിയിലുള്ള തിരക്കഥയോ മേക്കിങ്ങോ അല്ല ഈ ചിത്രത്തിന്റേത്. അത്തരമൊരു സിനിമയിൽ ശക്തമായ കഥാപാത്രം ചെയ്യാൻ തീരുമാനിക്കുന്നതിന് വലിയ ബോധ്യവും ധൈര്യവും വേണം. സംവിധായകനിലും കഥയിലുമുള്ള വിശ്വാസവും സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവുമാണ് ഇതിന് പിന്നിൽ.

തന്റെ താരമൂല്യം ഉപയോഗിച്ച് ഇത്തരമൊരു വ്യത്യസ്ത കഥയ്ക്ക് ശബ്ദം നൽകാൻ കീർത്തി തീരുമാനിച്ചത് തികച്ചും അഭിനന്ദനാർഹമാണ്. കീർത്തിയെ നേരിട്ട് കണ്ടപ്പോഴും ഇക്കാര്യം താൻ പറഞ്ഞിരുന്നുവെന്നും, ഇത്തരം പരീക്ഷണ സിനിമകളെ പിന്തുണയ്ക്കാൻ മുൻനിര താരങ്ങൾ തങ്ങളുടെ സ്റ്റാർഡം ഉപയോഗിക്കണമെന്നും വിശാഖ് നായർ വ്യക്തമാക്കി.

Tags