റീമേക്കായി കാണേണ്ട ; ജന നായകന്‍ പുത്തന്‍ അനുഭവമാകുമെന്ന് സംവിധായകന്‍

vijay

തമിഴ്നാട്ടിലെ എല്ലാ പ്രേക്ഷകരും കണ്ട ഒരു സിനിമയല്ല ഭഗവന്ത് കേസരി അതുകൊണ്ട് അവര്‍ക്ക് സിനിമ ഒരു ഫ്രഷ് അനുഭവം ആയിരിക്കും', അനില്‍ രവിപുടി പറഞ്ഞു


വിജയ്യെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന സിനിമയാണ് ജനനായകന്‍. ബാലയ്യ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് സിനിമയെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. തുടര്‍ന്ന് സിനിമയുടെ ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ പ്രേക്ഷകര്‍ ജനനായകന്‍ റീമേക്ക് ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് ഭഗവന്ത് കേസരിയുടെ സംവിധായകന്‍ അനില്‍ രവിപുടി.

tRootC1469263">

ബേസിക് ആയ സോള്‍ മാത്രമാണ് ജനനായകന്‍ എടുത്തിട്ടുള്ളതെന്നും തമിഴ്നാട്ടിലെ പ്രേക്ഷകര്‍ക്ക് സിനിമ ഒരു പുത്തന്‍ അനുഭവം ആയിരിക്കുമെന്നും അനില്‍ രവിപുടി പറഞ്ഞു. 'ബേസിക് ആയ സോള്‍ മാത്രമാണ് ജനനായകന്‍ എടുത്തിട്ടുള്ളത് ബാക്കിയെല്ലാം അവര്‍ മാറ്റിയിട്ടുണ്ട്. സിനിമയുടെ ആദ്യ 20 മിനിറ്റ്, ഇന്റര്‍വെല്‍ സീന്‍, രണ്ടാം പകുതിയിലെ ചില സീനുകള്‍ എന്നിവ മാത്രമാണ് അവര്‍ ഭഗവന്ത് കേസരിയില്‍ നിന്നും എടുത്തിട്ടുള്ളത്. സിനിമയിലെ വില്ലന്റെ ട്രാക്ക് എല്ലാം അവര്‍ മാറ്റിയിട്ടുണ്ട്. അതില്‍ അവര്‍ ചില റോബോട്ട് സീനുകളും സയന്‍സ് ഫിക്ഷന്‍ സീനുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട് അതൊന്നും എന്റെ സിനിമയിലില്ല.

ഭഗവന്ത് കേസരി വിജയ് സാറിന് ഒരുപാട് ഇഷ്ടമായിരുന്നു. അവര്‍ ഒരിക്കലും ജനനായകന്‍ റീമേക്ക് എന്ന് പറഞ്ഞിട്ടില്ല കാരണം അതിനെ ചുറ്റിപ്പറ്റി അനാവശ്യ നെഗറ്റിവിറ്റി ഉണ്ടാകും. തമിഴ്നാട്ടിലെ എല്ലാ പ്രേക്ഷകരും കണ്ട ഒരു സിനിമയല്ല ഭഗവന്ത് കേസരി അതുകൊണ്ട് അവര്‍ക്ക് സിനിമ ഒരു ഫ്രഷ് അനുഭവം ആയിരിക്കും', അനില്‍ രവിപുടി പറഞ്ഞു
 

Tags