'എപ്സ്റ്റീന് ഫയല്‍സ് തമാശയാക്കരുത് ; ഭരദ്വാജ് രംഗന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം
താങ്കളെന്തിനാണ് വിഷമിക്കുന്നത്?' 'താങ്കളുടെ പേര് എപ്സ്റ്റീന് ഫയല്‍സില്‍ ഇല്ലല്ലോ?' എന്നായിരുന്നു ഭരദ്വാജ് ഇതിന് ചോദിച്ചത്
ബേസില്‍ ചിത്രം അതിരടിയുടെ പ്രമോഷനിടെ നടന്ന ചര്‍ച്ച ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. പ്രശസ്ത ഫിലിം ക്രിട്ടികും എഴുത്തുകാരനുമായ ഭരദ്വാജ് രംഗന് ടൊവിനോയോട് ചോദിച്ച ചോദ്യമാണ് വിമര്‍ശിക്കപ്പെടുന്നത്. എപ്സ്റ്റീന് ഫയല്‍സ് സംബന്ധിച്ച ഭരദ്വാജ് രംഗന്റെ കമന്റാന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'ലോകത്ത് പലകാര്യങ്ങളും നടക്കുന്നുണ്ട്. അതെല്ലാം നമ്മളെയും ബാധിക്കും. യുദ്ധം അരങ്ങേറുന്നു, എപ്സ്റ്റീന് ഫയല്‍സ്, ഞാന്‍ അതിനെ കുറിച്ച് വായിച്ചതിന് ശേഷം എനിക്ക് വളരെയധികം വിഷമം തോന്നി. ഈ ലോകം മനോഹരമായ ഒന്നാണെന്ന് തോന്നലിലാണ് ഞാന്‍ വളര്‍ന്നു വന്നത്.' ടൊവിനോയുടെ വാക്കുകള്‍. 'താങ്കളെന്തിനാണ് വിഷമിക്കുന്നത്?' 'താങ്കളുടെ പേര് എപ്സ്റ്റീന് ഫയല്‍സില്‍ ഇല്ലല്ലോ?' എന്നായിരുന്നു ഭരദ്വാജ് ഇതിന് ചോദിച്ചത്. ഇല്ല എന്നായിരുന്നു ടൊവിനോയുടെ മറുപടി. കൂടെയുള്ള ബേസില്‍ ഇത് കേട്ട് ചിരിക്കുന്നതും അഭിമുഖത്തില്‍ കാണാം.
വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഭരദ്വാജ് രംഗനെതിരെ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. തമാശ പറയേണ്ട വിഷയമല്ല എപ്സ്റ്റീന് ഫയല്‍സ് എന്നും വളരെ മോശമായി പോയി എന്നുമാണ് കമന്റുകള്‍ നിറയുന്നത്. അതേസമയം, മെയ് 14 നാണ് അതിരടി സിനിമയുടെ റിലീസ്. വാഗതനായ അരുണ്‍ അനിരുദ്ധന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫിനെ ഇതില്‍ കാണാന്‍ സാധിക്കുക.
.jpg)

