'പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുത്': സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ അലന്‍സിയറെ വിമര്‍ശിച്ച് ഹരീഷ് പേരടി

google news
hareesh peradi

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുകയ്‌ക്കൊപ്പം പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് വിവാദ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയര്‍ ലെ ലോപ്പസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുന്നു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് തുക ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അലന്‍സിയറെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. സ്വര്‍ണ്ണം പൂശിയ ആണ്‍ ലിംഗ പ്രതിമകള്‍ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടില്‍ പ്രദര്‍ശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കാന്‍ ഹരീഷ് അലന്‍സിയറോട് പറയുന്നു.

'ഈ ഡയലോഗ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു. പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലന്‍സിയറായി പോയി. എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലന്‍സിയറിനോട് രണ്ട് വാക്ക്, അലന്‍സിയറെ… മഹാനടനെ… ഒരു പെണ്‍ പുരസ്‌ക്കാര പ്രതിമ കാണുമ്പോള്‍ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ അത് നിന്റെ മാനസികരോഗം മൂര്‍ച്ഛിച്ചതിന്റെ ലക്ഷണമാണ്. അതിന് ചികില്‍സിക്കാന്‍ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്. അല്ലെങ്കില്‍ മറ്റൊരു വഴി സ്വര്‍ണ്ണം പൂശിയ ആണ്‍ ലിംഗ പ്രതിമകള്‍ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടില്‍ പ്രദര്‍ശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ്. രാഷ്ടിയ അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആണ്‍കരുത്ത് ഇതല്ല. അത് സമരങ്ങളുടെയും പോരാട്ടങ്ങളുടെതുമാണ്. ഈ സ്ത്രി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കേണ്ടതാണ്', ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

Tags