'പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആണ്‍രൂപ ശില്‍പം ലഭിക്കുമ്പോള്‍ അഭിനയം മതിയാക്കും'; അലന്‍സിയര്‍

google news
alencier

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ വിമര്‍ശനവുമായി നടന്‍ അലന്‍സിയര്‍. 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിന് ലഭിച്ചിരുന്നു. പ്രത്യേക ജൂറി പരാമര്‍ശം നല്‍കി അപമാനിക്കരുതെന്നും പ്രത്യേക ജൂറി അവാര്‍ഡ് കിട്ടുന്നവര്‍ക്ക് സ്വര്‍ണം പൂശിയ ശില്‍പം നല്‍കണമെന്നുമാണ് നടന്റെ ആവശ്യം. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം വേദിയില്‍ സംസാരിക്കുകയായിരുന്നു അലന്‍സിയര്‍.

ചലച്ചിത്ര അവാര്‍ഡിലെ സ്ത്രീ ശില്‍പം മാറ്റി ആണ്‍കരുത്തുള്ള ശില്‍പമാക്കണമെന്നാണ് മറ്റൊരു ആവശ്യം. ആണ്‍ രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം മതിയാക്കുമെന്നും അലെന്‍സിയര്‍ പറഞ്ഞു.

'നല്ല ഭാരമുണ്ടായിരുന്നു അവാ!ര്‍ഡിന്. സ്‌പെഷ്യല്‍ ജ്യൂറി അവാ!ര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും,' അലന്‍സിയര്‍ പറഞ്ഞു.

Tags