'ആറ് മാസത്തേക്ക് ആളുകളുടെ മുന്നില്‍പ്പെടരുത്, ഫോട്ടോയെടുക്കും'; പ്രഭാസിന് നിര്‍ദ്ദേശവുമായി സന്ദീപ് റെഡ്ഡി വംഗ
കഥാപാത്രത്തിന്റെ ലുക്ക് രഹസ്യമായി സൂക്ഷിക്കാന്‍ ആറുമാസം പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശമുണ്ട്.
സന്ദീപ് റെഡ്ഡി വംഗയുടെ 'സ്പിരിറ്റ്' എന്ന ചിത്രത്തില്‍ പ്രഭാസ് ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു. ഈ കഥാപാത്രത്തിന്റെ ലുക്ക് രഹസ്യമായി സൂക്ഷിക്കാന്‍ ആറുമാസം പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശമുണ്ട്.
അനിമല്‍ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് അനായകനായി എത്തുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് പുറത്തറിയാതെയിരിക്കാന്‍ ആറ് മാസത്തേക്ക് ആളുകളുടെ മുന്നില്‍പ്പെടരുതെന്നും, അവര്‍ ഫോട്ടോകള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള നിര്‍ദ്ദേശം പ്രഭാസിന് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ നല്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
tRootC1469263">
രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തൃപ്തി ദിമ്രിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൊറിയന്‍ സൂപ്പര്‍ താരം ഡോണ്‍ ലീയും ചിത്രത്തിന്റെ ഭാഗമാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേയുണ്ടായിരുന്നു. കരിയറില്‍ ആദ്യമായി പോലീസ് വേഷത്തില്‍ പ്രഭാസ് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും സ്പിരിറ്റിനുണ്ട്. 600 കോടി ബഡ്ജറ്റിലാണ് ചിത്രമെത്തുന്നത് എന്നാണ് പറയപ്പെടുന്നത്.
.jpg)


