അഭിനയിക്കാന്‍ നടനെ ആവശ്യമുണ്ടോ ; ആഷിഖ് അബുവിനോട് അനുരാഗ് കശ്യപ്

google news
ashiq

പുതിയ സിനിമ പ്രഖ്യാപിച്ച് ആഷിഖ് അബു. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് 'റൈഫിള്‍ ക്ലബ്ബ്' എന്നാണ് പേര്.

'വൈറസി'ല്‍ ആഷിഖ് അബുവിനൊപ്പം പ്രവര്‍ത്തിച്ച സുഹാസ്ഷര്‍ഫു, ദിലീഷ് കണുണാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. റെക്‌സ് വിജയന്‍ സംഗീതവും വി സാജന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സൗബിന്‍ ഷാഹിറും ദിലീഷ് പോത്തനും വൈറസിന് ശേഷം ആഷിഖിനൊപ്പം ഒന്നിക്കുന്നതും റൈഫിള്‍ ക്ലബ്ബിലാണ്.


ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയില്‍ ഒരു കഥാപാത്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് രംഗത്തു വന്നു. 'ഒരു ഉത്തരേന്ത്യന്‍ നടനെ കാമിയോ റോളില്‍ ആവശ്യമുണ്ടോ?,' എന്നായിരുന്നു കമന്റ്. അനുരാഗിനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ആഷിഖിന്റെ മറുപടി.

Tags