'കറുത്ത സാരി അശ്വിന്റെ അമ്മയുടെ സെലക്ഷൻ ', വിചിത്രമായ ആശയമൊന്നുമല്ല - ദിയ കൃഷ്ണ

diya krishna
diya krishna

നടൻ കൃഷ്ണകുമാറും കുടുംബവും സാമൂഹികമാധ്യമങ്ങളിൽ സജീവമാണ് . കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി, ഹൻസിക എന്നിവർക്ക് സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആരാധകരാണുള്ളത്.

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ  ദിയയുടെ വിവാഹവും ​ആഘോഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. അശ്വിനാണ് ദിയയുടെ ഭർത്താവ്. അടുത്തിടെ താൻ ഗർഭിണിയാണെന്ന വിവരവും ദിയ കൃഷ്ണ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം അഞ്ചാം മാസത്തെ ചടങ്ങുകളും ആഘോഷങ്ങളും താരം പുറത്തുവിട്ടിരുന്നു.

രണ്ടു ദിവസങ്ങളിലായായിരുന്നു ചടങ്ങ് നടന്നത്. രണ്ടാം ദിവസം കറുപ്പ് സാരി ഉടുത്തതിന് പലരും വിമർശനമുന്നയിച്ചിരുന്നു. അതിന് ദിയ തന്നെ വീഡിയോയിൽ മറുപടി പറയുന്നുണ്ട്. വിചിത്രമായ ആശയമൊന്നുമല്ല, ഈ ചടങ്ങിന് കറുത്ത സാരിയാണ് ധരിക്കേണ്ടതെന്ന് ദിയ പറയുന്നു. അശ്വിന്റെ അമ്മയാണ് സാരി തിരഞ്ഞെടുത്തത്. കറുത്ത കുപ്പിവളകൾ ചടങ്ങിന്റെ ഭാ​ഗമായി അണിയിക്കും. അമ്മയ്ക്കും കുഞ്ഞിനും കണ്ണുകിട്ടാതിരിക്കുന്നതിന് നടത്തുന്ന ചടങ്ങാണിതെന്നും താരം പറയുന്നു. 
 

Tags