കണ്ണാടിയിൽ നോക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല; കരഞ്ഞാൽ രോഗം കൂടും; വീണ

veena
veena

സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ സോഷ്യൽ മീഡിയ താരമാണ് വീണ മുകുന്ദൻ. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ പ്രമോഷനിൽ പതിവിന് വിപരീതമായി കൂളിം​ഗ് ​ഗ്ലാസ് ധരിച്ചാണ് വീണ പങ്കെടുത്തത്. വീണ മാത്രം എന്താണ് കൂളിംഗ് ഗ്ലാസ് വച്ചതെന്ന തരത്തിലുള്ള കമന്റുകൾ വീഡിയോയ്‌ക്ക് താഴെ വന്നിരുന്നു.

അന്നത്തെ പ്രത്യേക ലുക്കിന്റെ കാരണം വെളിപ്പെടുത്തിയ വീണയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ‘കണ്ണാടിയിൽ നോക്കാൻ പോലും പേടിച്ച ദിവസങ്ങൾ’ എന്ന അടിക്കുറിപ്പൊടെ എഡിമ എന്ന രോ​ഗാവസ്ഥയെ കുറിച്ചാണ് വീണ
തുറന്നുപറയുന്നത്.

ഫെബ്രുവരി പത്തിന് ഒരു അഭിമുഖം ഉണ്ടായിരുന്നു. തിരിച്ച് വീട്ടിലെത്തിയ ശേഷം ഉച്ചയ്‌ക്ക് ഉറങ്ങാൻ കിടന്നു. വൈകുന്നേരമാണ് എഴുന്നേറ്റത്. ആ സമയത്ത് കണ്ണിന് സെെഡിലൊരു തടിപ്പുണ്ടായിരുന്നു. രാവിലെ മുതലുളള അലച്ചലിന്റെതാണ് എന്ന് കരുതിയത്. അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ കണ്ണീന് ചുറ്റും വീക്കം കൂടി . തുടർന്ന് എറണാകുളത്തെ ഒരു ആശുപത്രിയിൽ ചികിത്സ തേടി. കുഴപ്പമൊന്നുമില്ല നാളെ രാവിലെ മാറുമെന്നാണ് ആ ഡോക്ടർ പറഞ്ഞത്. അടുത്തദിവസത്തെ പരിപാടിക്ക് കൂളായിട്ട് പോവാം എന്നും ഡോക്ടർ പറഞ്ഞു.

ഡോക്ടർ തന്നെ മരുന്ന കഴിച്ചിട്ടും ഒട്ടും കുറവ് ഉണ്ടായിരുന്നില്ല. പിറ്റേദിവസമായപ്പോൾ കണ്ണ് തുറക്കാൻ പോലും പറ്റാത്ത സ്ഥിതിയായി. ഐ സ്‌പെഷലിസ്റ്റിനെ കണ്ടപ്പോഴാണ് രോ​ഗം പിടികിട്ടിയത്. കണ്ണീർ ഗ്രന്ഥി വീർത്ത് വരുന്ന് അവസ്ഥയായ എഡിമ ആണെന്നും ഡോക്ടർ പറഞ്ഞു. ഭേദമാകാൻ മൂന്നാഴ്ചയോളം എടുക്കുമെന്നും കരഞ്ഞാൽ വീക്കം കൂടുമെന്നുംപറഞ്ഞു. ഇത് കോട്ടപ്പോൾ ശരിക്കും സങ്കടം വന്നു. എന്നിട്ടും കരയാതിരിക്കാൻ കഴിഞ്ഞില്ല.കണ്ണാടിയിൽ നോക്കാനും ധെെര്യമില്ലായിരുന്നു.

ഇതോടെ ആളുകളെ അഭിമുഖീകരിക്കാനും മടിയായി. ടെൻഷൻ കൂടുതലാണെങ്കിൽ അഡ്മിറ്റാവാനും ഡോക്ടർ പറഞ്ഞിരുന്നു. അഡ്മിറ്റ് ആയാലോ എന്ന് പോലും വിചാരിച്ചു. പിന്നെ സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പം ജോലി ചെയ്യുന്നവരുമാണ് ധെെര്യം തന്നത്. ‘നിന്നെ എപ്പോഴും ആളുകൾ ശ്രദ്ധിക്കുന്നത് സംസാരത്തിലൂടെയാണ് അല്ലാതെ സൗന്ദര്യം നോക്കിയല്ലെന്നാണ്’ അവർ പറഞ്ഞത്. ആ ധെെര്യത്തിലാണ് സിനിമയുടെ പ്രമോഷന് കൂ ളിംഗ് ഗ്ലാസ് വച്ച് പോയത്, വീണ പറയുന്നു.

Tags