കോഴിക്കോട് ട്രെയിനിൽ കടത്താൻ ശ്രമിച്ച 8 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
Mar 23, 2025, 15:15 IST


കോഴിക്കോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച എട്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാർ പിടിയിൽ. അജിത് നായക്, ലക്ഷ്മൺ നായക് എന്നിവരാണ് വടകരയിൽ അറസ്റ്റിലായത്. ഒറീസ സ്വദേശികളാണ് പിടിയിലായവർ. ആർപിഎഫും എക്സൈസും ചേർന്ന് ചെന്നൈ-മംഗളൂരു മെയിലിൽ വടകര എത്തിയപ്പോഴാണ് പ്രതികളെ പിടിച്ചത്. കേരളത്തിൽ കഞ്ചാവ് വിതരണം നടത്തുന്നവരാണ് ഇവർ .