ജവാന്‍ ഓസ്‌കാറിന് അയക്കാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ അറ്റ്‌ലി

ജവാന്‍ സാധിച്ചാല്‍ ഓസ്‌കാറിന് അയക്കുമെന്ന് സംവിധായകന്‍ അറ്റ്‌ലി. ആഗോള ബോക്‌സോഫീസില്‍ വന്‍ മുന്നേറ്റം നടത്തുന്നതിനിടെയാണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രതികരിച്ചത്. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ജവാന്‍ ആഗോളതലത്തിലുള്ള അവാര്‍ഡ് വേദികളില്‍ എത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും. ഇത് സംബന്ധിച്ച് ഷാരൂഖുമായി സംസാരിക്കുമെന്നും അറിയിച്ചത്.
ഈ ചിത്രം ഓസ്‌കാര്‍ പോലുള്ള വേദികളില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് അറ്റ്‌ലി മറുപടി പറഞ്ഞത്. 'തീര്‍ച്ചയായും എല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ അത് നടക്കും. ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരും സാങ്കേതിക പ്രവര്‍ത്തകര്‍ മുതല്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരോരുത്തരും ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ്, ദേശീയ പുരസ്‌കാരം ഇതെല്ലാം കണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ഓസ്‌കാറിലേക്ക് ജവാന്‍ എത്തിക്കാന്‍ താല്‍പ്പര്യമുണ്ട്. കാര്യങ്ങള്‍ നോക്കാം. ഞാന്‍ ഷാരൂഖ് സാറിനോടും ചോദിക്കും, സാര്‍ നമ്മുക്ക് ചിത്രം ഓസ്‌കാറിന് കൊണ്ടു പോയാലോയെന്ന്?'