ഹൊററെന്ന് കരുതേണ്ട, ദുരൂഹതകളുടെ ലോകമാണ്; ദിലീഷ് പോത്തന്റെ 'ബൗമ' നാളെ തിയേറ്ററുകളിലേക്ക്

bouma

 ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന 'ബൗമ' നവംബർ 12ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ ഹൊറർ സിനിമയാണോ എന്ന ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ഇതൊരു ഗോഥിക് മിസ്റ്ററി ത്രില്ലറാണെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.

പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു ഗായകൻ ദുരൂഹതകൾ നിറഞ്ഞ എസ്റ്റേറ്റിലേക്ക് മടങ്ങിയെത്തുന്നതും അവിടെ നടക്കുന്ന സംഭവങ്ങളുമാണ് കഥയുടെ പശ്ചാത്തലം. കാണാതാകുന്ന സ്ത്രീകളെക്കുറിച്ചുള്ള പൊലീസ് അന്വേഷണവും കഥയിൽ പ്രധാനമാണ്. വർത്തമാനകാലത്തെയും 1990കളുടെ അവസാനത്തെയും സംഭവങ്ങൾ കൂട്ടിയിണക്കുന്ന രീതിയിലാണ് ആഖ്യാനം.

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, അദിതി ബാലൻ, ലെന, വിജയ് ബാബു, മധുപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. കേരളത്തിൽ ഭാവന റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Tags