ദിലീപ് ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്; റിലീസ് ചെയ്ത് മൂന്ന് വർഷത്തിന് ശേഷം സ്ട്രീമിങ് ആരംഭിക്കുന്നു

Dileep's film 'Bandra' goes OTT; Streaming begins three years after release

കൊച്ചി: ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത 'ബാന്ദ്ര' ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയേറ്റർ റിലീസ് ചെയ്ത് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നത്. ഈ മാസം നവംബർ 13 മുതൽ 'സീ ഫൈവിലൂടെ' (ZEE5) ചിത്രം സ്ട്രീമിങ് ആരംഭിക്കും. വമ്പൻ പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നെങ്കിലും ബോക്സ് ഓഫീസിൽ 'ബാന്ദ്ര'യ്ക്ക് വിജയം നേടാനായിരുന്നില്ല. ഉദയകൃഷ്ണ തിരക്കഥയെഴുതിയ ചിത്രത്തിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാങ്സ്റ്ററായ അലക്സാണ്ടർ ഡൊമിനിക്ക് (അല) എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. തമന്ന ഭാട്ടിയ ആയിരുന്നു നായിക.

12 കോടി രൂപ ബജറ്റിൽ തുടങ്ങിയ സിനിമ പൂർത്തിയായപ്പോൾ 35 കോടിയായെന്നും എന്നാൽ തിയേറ്ററിൽ നിന്ന് മൂന്ന് കോടി രൂപ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും നിർമാതാവായ അജിത് വിനായക വെളിപ്പെടുത്തിയിരുന്നു. ഡിനോ മോറിയ, മമ്ത മോഹൻദാസ്, കലാഭവൻ ഷാജോൺ, ശരത്കുമാർ, ഗണേഷ് കുമാർ, സിദ്ദിഖ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സാം സി.എസ് ആണ്.

Tags