തിയറ്ററിലെ പോരാട്ടത്തിനു ശേഷം ഡിജിറ്റൽ വരവ് ; ‘ദ പാരഡൈസ്’ ഒക്ടോബർ 22ന്

Paradise

 നാനി നായകനായ ദ പാരഡൈസ് ഒക്ടോബർ 22 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാകുമെന്നാണ് പുറത്തുവന്ന വിവരം.

ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രത്തിൽ സൊനാലി കുൽക്കർണി, മോഹൻ ബാബു, രാഘവ് ജുയൽ തുടങ്ങിയവരും അഭിനയിക്കുന്നു. തിയറ്റർ പ്രദർശനത്തിനു ശേഷമുള്ള OTT വരവിന് വിവിധ ഭാഷകളിലെ പ്രേക്ഷകരുടെ പ്രതികരണമാണ് ഇനി ശ്രദ്ധേയമാകുക.

Tags