സലാറിനെ കോപ്പിയടിച്ചോ സ്ട്രേഞ്ചര്‍ തിങ്സ് ?
സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി നെറ്റ്ഫ്ളിക്സ് പുറത്തുവിട്ട ഒരു വീഡിയോയിലെ പശ്ചാത്തല സംഗീതമാണ് ഇന്ത്യയിലെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന സീരിസായ സ്ട്രേഞ്ചര്‍ തിങ്സിന്റെ അവസാന സീസണ്‍ റിലീസായിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് സീരിസ് നേടുന്നത്. എന്നാല്‍ ഇപ്പോള്‍ സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി നെറ്റ്ഫ്ളിക്സ് പുറത്തുവിട്ട ഒരു വീഡിയോയിലെ പശ്ചാത്തല സംഗീതമാണ് ഇന്ത്യയിലെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
tRootC1469263">സീസണ്‍ 5 വോള്യം 1 ഇറങ്ങുന്നതിന് മുന്‍പ് റീകാപ്പ് എന്ന നിലയില്‍ കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സ് ഇന്ത്യ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. 4.19 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. ഇതില്‍ 1.22 സെക്കന്റ് മുതലുള്ള മ്യൂസിക്ക് കോപ്പിയടിച്ചതാണ് എന്നാണ് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരോപിക്കുന്നത്.
പ്രഭാസ് നായകനായ പ്രശാന്ത് നീല്‍ ചിത്രം സലാറിലെ ബിജിഎമ്മാണ് നെറ്റ്ഫ്ളിക്സ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ മ്യൂസിക് വരുന്ന സലാറിലെ ഭാഗവും ഇവര്‍ നെറ്റ്ഫ്ളിക്സ് വീഡിയോക്ക് താഴെ പങ്കുവെക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ളിക്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
.jpg)


