ധ്യാൻ ശ്രീനിവാസന്റെ 'ഒരു വടക്കൻ തേരോട്ടം' ടീസർ
May 28, 2025, 19:25 IST
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന "ഒരു വടക്കൻ തേരോട്ടം" എന്ന ചിത്രത്തിൻ്റെ ടീസർ സരിഗമ മ്യൂസിക് പുറത്തിറക്കി. നാട്ടിൻപുറത്തുകാരനായ സാധാരണക്കാരൻ്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ അവതരിപ്പിക്കുന്നത് പോലെയാണ് ടീസർ . മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് ചിത്രം ഉടൻ പ്രദർശനത്തിന് എത്തിക്കും
tRootC1469263">ധ്യാനിനൊപ്പം മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയ ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ നിർവഹിക്കുന്നത് ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിൻ്റെ മകൾ ടാൻസനും ആണ്.
സനു അശോക് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഛായാഗ്രഹണം: പവി കെ. പവൻ, കോ പ്രൊഡ്യൂസേഴ്സ് : സൂര്യ എസ്. സുബാഷ്, ജോബിൻ വർഗീസ്.
.jpg)


