റെക്കോർഡുകൾ തകർത്ത് ‘ധുരന്ധർ’ ; ആഗോള കളക്ഷൻ 1600 കോടി പിന്നിട്ടു

Dhurandhar: The Revenge to set theatres ablaze; The wait is over, it will release tomorrow

 ഇന്ത്യൻ സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയഗാഥ രചിച്ച് “ധുരന്ധർ പ്രതികാരം”. റിലീസ് ചെയ്ത് വെറും 18 ദിവസങ്ങൾ പിന്നിടുമ്പോൾ ലോകമെമ്പാടുമായി ചിത്രം 1,622 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടിയിലധികം നെറ്റ് കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന ബഹുമതിയും ഈ ബ്രഹ്മാണ്ഡ ചിത്രം സ്വന്തമാക്കി. മൂന്നാം വാരത്തിലും ചിത്രം അതിന്റെ കുതിപ്പ് തുടരുന്നത് സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

ആദ്യ എട്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് 690 കോടി രൂപ നേടിയ ചിത്രം, രണ്ടാം വാരത്തിൽ 271 കോടിയും മൂന്നാം വാരാന്ത്യത്തിൽ (വെള്ളി, ശനി, ഞായർ) 80 കോടി രൂപയും സ്വന്തമാക്കി. ഇതോടെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 1041 കോടി രൂപയായി ഉയർന്നു. വിദേശ വിപണികളിൽ നിന്നും 394 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. വടക്കേ അമേരിക്കയിൽ 25 മില്യൺ ഡോളറും ജർമ്മനിയിൽ ഒരു മില്യൺ യൂറോയും കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്രനേട്ടവും ഇതോടെ “ധുരന്ധർ പ്രതികാരത്തിന്” സ്വന്തമായി.

ഏറ്റവും വലിയ ഹിന്ദി ഓപ്പണിംഗ് ഡേ കളക്ഷൻ, ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷൻ, അതിവേഗത്തിൽ 1000 കോടി ക്ലബ്ബിലെത്തിയ ഇന്ത്യൻ ചിത്രം എന്നിങ്ങനെ നീണ്ട നിര തന്നെ റെക്കോർഡുകളുടെ പട്ടികയിലുണ്ട്. ഇന്ത്യയിൽ 100 കോടി മുതൽ 1000 കോടി വരെയുള്ള ഓരോ നാഴികക്കല്ലുകളും ഏറ്റവും വേഗത്തിൽ പിന്നിട്ടതും ഈ ചിത്രമാണ്. വെറും 10 ദിവസത്തിനുള്ളിൽ ഇതിന്റെ ആദ്യ ഭാഗമായ ‘ധുരന്ധർ പാർട്ട് 1’-ന്റെ വിദേശ കളക്ഷൻ മറികടന്നുവെന്നതും ശ്രദ്ധേയമാണ്.

Tags