ബോക്സ് ഓഫീസിനെ അമ്പരപ്പിച്ച് ‘ധുരന്ദർ’

dhurandar

ബോളിവുഡ് ബോക്സ് ഓഫീസിനെ അമ്പരപ്പിച്ചു കൊണ്ട് രൺവീർ സിംഗിന്റെ ‘ധുരന്ദർ’ കുതിക്കുന്നു. സൂപ്പർതാര ചിത്രങ്ങൾ പോലും പതറുന്ന കാലത്ത്, ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിന് ലഭിച്ച 1000 കോടി ക്ലബ്ബ് ചിത്രമായി ധുരന്ദർ മാറി. ഷാരൂഖ് ഖാന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘പത്താനെ’ (1050 കോടി) മറികടന്നാണ് ധുരന്ദർ ഇപ്പോൾ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ 1100 കോടി രൂപ സ്വന്തമാക്കിയ ചിത്രം, എക്കാലത്തെയും മികച്ച ബോളിവുഡ് കളക്ഷൻ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഈ വാരത്തോടെ 1150 കോടി നേടിയ ഷാരൂഖിന്റെ തന്നെ ‘ജാവാനെ’ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് ധുരന്ദർ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന സൂചന.

tRootC1469263">

ഏറ്റവും കൂടുതൽ വരുമാനം നേടിയ ബോളിവുഡ് ചിത്രങ്ങളിൽ 2000 കോടിയുമായി ആമിർ ഖാന്റെ ‘ദംഗൽ’ ഇപ്പോഴും അജയ്യനായി തുടരുകയാണ്. എങ്കിലും പട്ടികയിൽ രൺവീർ സിംഗിന്റെ കുതിപ്പ് ബോളിവുഡിന് പുതിയ ഊർജ്ജമാണ് നൽകുന്നത്. ആമിർ ഖാൻ ചിത്രങ്ങളായ ‘സീക്രട്ട് സൂപ്പർ സ്റ്റാർ’, ‘പി.കെ’, സൽമാൻ ഖാന്റെ ‘ബജ്‌രംഗി ഭായ്ജാൻ’, രൺബീർ കപൂറിന്റെ ‘അനിമൽ’ തുടങ്ങിയ വമ്പൻ ഹിറ്റുകളെ ധുരന്ദർ ഇതിനോടകം പിന്നിലാക്കി. റിലീസ് ചെയ്ത ചിത്രങ്ങളിൽ ‘സ്ത്രീ 2’, ‘ഛാവ’ എന്നിവയും ടോപ്പ് 10 പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. രൺവീർ സിംഗിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയ ധുരന്ദർ, ബോളിവുഡിന്റെ ബോക്സ് ഓഫീസ് തിരിച്ചുവരവിന്റെ അടയാളമായി മാറുകയാണ്.

Tags