'അനിമൽ' ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനെ മറികടന്ന് 'ധുരന്ദർ'

animal
animal

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത 'അനിമൽ' ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനെ 'ധുരന്ദർ' മറികടന്നു. ഇന്ത്യൻ ബോക്സ് ഓഫീസിൽ അനിമലിന്റെ ലൈഫ് ടൈം കളക്ഷൻ 553 കോടി രൂപയായിരുന്നു. എന്നാൽ ധുരന്ദർ 666.75 കോടി രൂപയും നേടി. രൺവീർ സിംഗ് നായകനായി വന്ന ചിത്രമാണ് 'ധുരന്ദർ'. ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണിത്. സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു.

tRootC1469263">

 ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ബജറ്റ് 280 കോടിയാണ്. ഓപ്പണിംഗിൽ ധുരന്ദർ ആഗോളതലത്തിൽ 32.5 കോടി നെറ്റ് നേടിയിരുന്നു. എന്നാൽ പിന്നീട് വൻ കുതിപ്പാണ് ചിത്രം നേടിയത്. പതിനേഴാം ദിവസം ചിത്രം 38.5 കോടിയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ആഗോള ബോക്സ് ഓഫീസിൽ 852.75 കോടി ആകെ നേടിയിട്ടുണ്ട്.

Tags