ബാഹുബലിയുടെ ഒൻപത് വർഷമായി കൈവശം വെച്ച റെക്കോർഡ് തകർത്ത് ‘ധുരന്ദർ 2’

Dhurandhar: The Revenge to set theatres ablaze; The wait is over, it will release tomorrow

 രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ദർ 2’ ഇന്ത്യൻ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്ത് വെറും 11 ദിവസങ്ങൾക്കുള്ളിൽ തന്നെ 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം, ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി. വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമ എന്ന ബഹുമതിയും ഇപ്പോൾ ധുരന്ദർ സ്വന്തമാക്കിയിരിക്കുകയാണ്. എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി 2’ ഒൻപത് വർഷമായി കൈവശം വെച്ചിരുന്ന റെക്കോർഡുകളാണ് രൺവീർ ചിത്രം തകർത്തത്.

ബാഹുബലി 2 വിദേശ വിപണിയിൽ നേടിയ 20.78 ദശലക്ഷം ഡോളർ എന്ന റെക്കോർഡ് മറികടന്ന വാർത്ത പുറത്തുവന്നതോടെ ബാഹുബലി ടീം തന്നെ നേരിട്ട് ആശംസകളുമായി രംഗത്തെത്തി. “ബാഹുബലി 2-ന്റെ 9 വർഷം പഴക്കമുള്ള റെക്കോർഡുകൾ തകർത്ത് ലോകമെമ്പാടും പുതിയ ചരിത്രം സൃഷ്ടിക്കുന്ന ആദിത്യ ധറിനും ധുരന്ദർ 2-ന്റെ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ” എന്ന് ബാഹുബലി ടീം സോഷ്യൽ മീഡിയയിൽ കുറിച്ചു. നിലവിൽ ലോകമെമ്പാടുമായി 1,100 കോടിയിലധികം രൂപ ചിത്രം കളക്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഈ മെഗാ മാസ് ആക്ഷൻ സ്പൈ ത്രില്ലർ മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദിത്യ ധർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ എന്നിവരും നിർമ്മാണ പങ്കാളികളാണ്. ഗുഡി പഡ്വ, ഉഗാദി, ഈദ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ചിത്രം വരും ദിവസങ്ങളിലും കൂടുതൽ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.

Tags