‘ധ്രുവ നച്ചത്തിരം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

google news
AF

വിക്രം നായകനായി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടുപോയി. എന്തായാലും വിക്രം ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ഈ മാസം 24ന് റിലീസ് ചെയ്യും.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ദ്രുതഗതിയിലാണ് പുരോമഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിക്രം നായകനാകുമ്ബോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഒരു സ്‍പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണിത്.

ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആര്‍ പാര്‍ത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്ബൻ താരനിര ധ്രുവ നച്ചത്തിലുണ്ട്. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. ‘ജോണ്‍ എന്നാണ്’ കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രം വിതരണം ചെയ്യുന്നത്.
 

Tags