‘ധൂമകേതു’ 25-ന് തിയറ്ററുകളിൽ എത്തും

Nikhila Vimal's impressive underwater shoot BTS from 'Dhoomakethu' goes viral.

 ‘നെയ്മർ’ എന്ന വിജയചിത്രത്തിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ധൂമകേതു’വിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എൻറർടെയ്ൻമെൻറ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 25-ന് തിയറ്ററുകളിലെത്തും.

ഒരു വേറിട്ട ടൈം ട്രാവൽ ചിത്രമാണെന്ന സൂചനയാണ് പുറത്തുവന്ന ട്രെയിലർ നൽകുന്നത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. മലയാളത്തിൽ അപൂർവ്വമായി മാത്രം കാണുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളോടെയെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

സജിൻ ഗോപു, നിഖില വിമൽ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.

Tags