'ധർമ്മദാസും' കുടുംബവും ഒടിടിയിൽ; തമിഴിലെ സർപ്രൈസ് ഹിറ്റ് സ്ട്രീമിംഗ് ആരംഭിച്ചു

tourist
tourist

ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നാണ് ടൂറിസ്റ്റ് ഫാമിലി. ശശികുമാര്‍, സിമ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷന്‍ ജീവിന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മയ് 1 നാണ് തിയറ്ററുകളില്‍ എത്തിയത്. കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം ഗൗരവമുള്ള രാഷ്ട്രീയം പറയുന്ന ചിത്രം കൂടിയാണ്. വളരെ വേഗത്തിലാണ് ചിത്രം പ്രേക്ഷകരുടെ പ്രീതി നേടിയത്. ആദ്യ ഷോകള്‍ക്ക് ഇപ്പുറം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രത്തിന് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇപ്പോഴിതാ ഒടിടിയിലും പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ് ചിത്രം. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.

tRootC1469263">

വന്‍ ഹൈപ്പോടെ എത്തിയ സൂര്യ ചിത്രം റെട്രോയെ ആദ്യ ദിനങ്ങള്‍ക്ക് ശേഷം ബോക്സ് ഓഫീസില്‍ പിന്നിലാക്കിയിരുന്നു ടൂറിസ്റ്റ് ഫാമിലി. റെട്രോയുടെ ആഗോള ബോക്സ് കളക്ഷന്‍ 97.33 കോടി ആണെങ്കില്‍ ടൂറിസ്റ്റ് ഫാമിലി 86.58 കോടി നേടി. മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ്, എംആര്‍പി എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ നസെരത്ത് പസിലിയന്‍, മഗേഷ് രാജ് പസിലിയന്‍, യുവരാജ് ഗണേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 ആവേശത്തിലെ ബിബിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിഥുന്‍ ജയ് ശങ്കറാണ് ടൂറിസ്റ്റ് ഫാമിലിയില്‍ ശശികുമാര്‍, സിമ്രന്‍ കഥാപാത്രങ്ങളുടെ മകനായി അഭിനയിച്ചിരിക്കുന്നത്. കമലേഷ് ജഗന്‍ ആണ് മറ്റൊരു മകനായി എത്തിയിരിക്കുന്നത്. യോഗി ബാബു, എം എസ് ഭാസ്കര്‍, രാംകുമാര്‍ പ്രസന്ന, രമേഷ് തിലക്, എളങ്കോ കുമാരവേല്‍, ഭഗവതി പെരുമാള്‍ തുടങ്ങിയവര്‍ക്കൊപ്പം സംവിധായകനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അരവിന്ദ് വിശ്വനാഥന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഭരത് വിക്രമന്‍, സംഗീതം സീന്‍ റോള്‍ഡന്‍. 128 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. 
 

Tags