ധനുഷ് നയന്‍താര തര്‍ക്കം മുറുകുന്നു


10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ധനുഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് താരങ്ങളായ ധനുഷും നയന്‍താരയും തമ്മിലുള്ള തര്‍ക്കം മുറുകിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ധനുഷിനെതിരെ നെറ്റ്ഫ്ലിക്സ് ഇന്ത്യ നല്കിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ധനുഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതിനെതിരെ നെറ്റ്ഫ്ലിക്സ് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഓഫിസ് മദ്രാസ് ഹൈക്കോടതിയുടെ പരിധിയില്‍ അല്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ധനുഷിന്റെ ഹര്‍ജി തള്ളണമെന്ന നെറ്റ്ഫ്ളിക്സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. നെറ്റ്ഫ്ളിക്സ്
ഇന്ത്യ, നയന്‍താര, വിഘ്നേഷ് ശിവന് എന്നിവരായിരുന്നു എതിര് കക്ഷികള്‍. ധനുഷിന്റെ ഹര്‍ജി ഫെബ്രുവരി 5 ന് പരിഗണിക്കും.
Tags

'ശശി തരൂര്‍ വലിയ ദ്രോഹമൊന്നും ചെയ്തിട്ടില്ല', ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ല; പിന്തുണച്ച് കെ സുധാകരന്
കോഴിക്കോട്: ലേഖന വിവാദത്തില്‍ ശശി തരൂരിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. തരൂരിന്റെ പ്രസ്താവന ചിലര്‍ വ്യാഖ്യാനിച്ച് വലുതാക്കുകയായിരുന്നു. വലിയ ദ്രോഹമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല. ആ പ്രസ

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും മിന്നൽ ഓപ്പറേഷനുമായി എൻഎസ്ജി കമാൻഡോകൾ
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും എൻഎസ്ജി കമാൻഡോകളുടെ മിന്നൽ ഓപ്പറേഷൻ. ‘സ്ഫോടക വസ്തുക്കളുമായി’ എത്തിയ തീവ്രവാദികളെ പിടികൂടാൻ അർധരാത്രി മുതൽ പുലർച്ചെ നാലുവ