എക്കോയെ തേടി ധനുഷിന്റെ അഭിനന്ദനം

eko

മിസ്റ്ററി ത്രില്ലർ ചിത്രമായ എക്കോ നിരവധി പ്രശംസകൾ ഇതിനോടകം തന്നെ നേടിയെടുത്തു. സംവിധാനത്തിനും തിരക്കഥയ്ക്ക് ഒപ്പം തന്നെ അഭിനേതാക്കളായ സന്ദീപ് പ്രദീപ്,വിനീത്, നരൈൻ, ബിനു പപ്പൻ, ബിയാന മെനിൻ തുടങ്ങിയവർക്കും പ്രശംസകൾ ലഭിച്ചിരുന്നു.

എന്നാൽ ഇപ്പോൾ എക്കോയെ തേടി എത്തുന്നത് ധനുഷിന്റെ അഭിനന്ദനമാണ്. ചിത്രം ഒരു മാസ്റ്റർ പീസ് ആണെന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബ്ലാത്തി ചേട്ടത്തിയെ അവതരിപ്പിച്ച നടി ബിയാന മോമിന്റെ പ്രകടനം ലോകോത്തര നിലവാരമുള്ളതാണെന്നും അവർ വലിയ ബഹുമതികൾ അർഹിക്കുന്നു എന്നും ധനുഷ് പറയുന്നു.

tRootC1469263">

വൻ താരനിരയില്ലാതെ എത്തിയ ചിത്രം അതിന്റെ മികച്ച തിരക്കഥയിലൂടെയും സാങ്കേതിക തികവിലൂടെയുമാണ് ശ്രദ്ധിക്കപ്പെട്ടത്. തീയറ്ററിൽ നിറഞ്ഞാടിയ ചിത്രം ഡിസംബർ 31 മുതൽ ഒടിടിയിലും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കും സിനിമയെയും സംവിധായകന്റെ മികവിനെയും അഭിനന്ദിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ധനുഷിന് നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പോസ്റ്റിന് ഷെയർ ചെയ്തിട്ടുണ്ട്.

Tags