നാല് വർഷം തുടർച്ചയായി 100 കോടിയുമായി ധനുഷ്

Dhanush and Nagarjuna Starrer Kubera Glimpse Released
Dhanush and Nagarjuna Starrer Kubera Glimpse Released

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. തമിഴ്നാട്ടിൽ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെങ്കിലും സിനിമയുടെ തെലുങ്ക് പതിപ്പ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ചിത്രമിപ്പോൾ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്.

tRootC1469263">

തുടർച്ചയായി നാലാമത്തെ 100 കോടി ചിത്രമാണ് ധനുഷ് കുബേരയിലൂടെ നേടിയത്. 2022ൽ പുറത്തിറങ്ങിയ തിരുച്ചിത്രമ്പലം, 2023ൽ റിലീസായ വാത്തി, 2024ൽ രായൻ എന്നിങ്ങനെയാണ് താരത്തിന്റെ മറ്റ് 100 കോടി ചിത്രങ്ങൾ. ഇതിനിടയിൽ വന്ന ക്യാപ്റ്റൻ മില്ലർ എന്ന ചിത്രം 85 കോടിയോളവും സ്വന്തമാക്കി. വ്യത്യസ്ത ഴോണറുകളിലൂടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. നയൻതാരയുടെ ഡോക്യുമെന്ററി വിവാദങ്ങൾ ധനുഷിൻറെ ബോക്സ് ഓഫീസ് പെർഫോമൻസിനെ ബാധിച്ചിട്ടില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.


ഒരുകാലത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ഇൻഡസ്ട്രിയായിരുന്നു കോളിവുഡ്. എന്നാൽ സമീപ കാലത്തായി സ്ഥിതി അത്ര അനുകൂലമല്ല. സൂപ്പർ സ്റ്റാർ ചിത്രങ്ങൾ പലതും മുടക്കു മുതൽ പോലും നേടാനാകാതെ തിയേറ്ററിൽ ഇഴയുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. അതിനിടയിൽ ചില ഹിറ്റുകൾ വന്നുപോയെങ്കിലും വലിയ പേര് നേടാൻ ആയിരുന്നില്ല. അവിടെയാണ് ധനുഷിന്റ ഈ വിജയം ആരാധകർ ആഘോഷിക്കുന്നത്.
 

Tags